മലയാളത്തില്‍ സഹായവും പിന്തുണയും : Trosolwg
എന്താണ് ഈ സെൻസസ്?
ഓരോ 10 വർഷത്തിലും നടക്കുന്ന ഒരു സർവേയാണ് സെന്‍സസ്. ഇംഗ്ലണ്ടിലെയും വെയിൽസിലെയും എല്ലാ ആളുകളുടെയും വീടുകളിൽ ഉള്ള അംഗങ്ങളുടെയും വിവരങ്ങള്‍ ഇത് നല്‍കുന്നു. അടുത്ത സെൻസസ് 2021 മാർച്ച് 21 ഞായറാഴ്ചയാണ് നടക്കുന്നത്.
സെൻസസിലൂടെ ശേഖരിച്ച വിവരങ്ങൾ ഭാഷാ സേവനങ്ങൾ ഉൾപ്പടെ പ്രാദേശിക മേഖലകളില്‍ പൊതു സേവനങ്ങൾ ആസൂത്രണം ചെയ്യാനും ധനസഹായം അനുവദിക്കുന്നതിനും സഹായിക്കുന്നു. ഉദാഹരണത്തിന്, എൻഎച്ച്എസ്സിന് ചില പ്രത്യേക പ്രദേശങ്ങളിൽ തര്‍ജ്ജമ വ്യാഖ്യാനം തുടങ്ങിയ സേവനങ്ങൾ നൽകേണ്ടി വരും.
The Office for National Statistics (ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ്) (ONS) ഇംഗ്ലണ്ടിലും വെയിൽസിലും സെൻസസ് ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ചെയ്യുന്നു.
ആരാണ് സെൻസസ് പൂർത്തിയാക്കേണ്ടത്
സെൻസസ് നിങ്ങളെയും നിങ്ങളുടെ വീടിലുള്ള അംഗങ്ങളെയും കുറിച്ച് ചോദ്യങ്ങൾ ചോദിക്കുന്നു. ഇംഗ്ലണ്ടിലെയും വെയിൽസിലെയും എല്ലാവരും ഇതിൽ പങ്കെടുക്കുന്നത് പ്രധാനമാണ്.
നിങ്ങൾ നിയമപ്രകാരം സെൻസസ് പൂർത്തിയാക്കണം
തെറ്റായ വിവരങ്ങൾ നൽകുകയോ സെൻസസ് പൂർത്തിയാക്കാതിരിക്കുകയോ ചെയ്യുന്നത് കുറ്റകരമാണ്, നിങ്ങളിൽ നിന്നും £ 1,000 വരെ പിഴ ഈടാക്കാം.ചില ചോദ്യങ്ങൾക്ക് സ്വന്തം ഇച്ഛയ്ക്ക് അനുസരിച്ച് മറുപടി നല്‍കിയാൽ മതിയെന്ന് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇവയ്‌ക്ക് ഉത്തരം നൽകുന്നില്ലെങ്കിൽ അത് കുറ്റകരമല്ല.
മൂന്ന് മാസത്തിൽ താഴെ മാത്രമാണ് യുകെയിൽ താമസിക്കുന്നത് എങ്കിൽ
നിങ്ങൾ മൂന്ന് മാസത്തിൽ താഴെ മാത്രമാണ് യുകെയിൽ താമസിക്കുന്നത് എങ്കിൽ സെൻസസ് പൂരിപ്പിക്കുന്നതിന് നിങ്ങൾക്ക് ഉത്തരവാദിത്തമില്ല. നിങ്ങളുടെ താമസസ്ഥലത്തിന്‍റെ ഉടമ നിങ്ങളോട് ചില ചോദ്യങ്ങൾ ചോദിച്ചേക്കാം. അതുവഴി വീട്ടില്‍ താമസിക്കുന്ന ആളുകളെ കുറിച്ചുള്ള സെൻസസ് പൂരിപ്പിക്കാൻ അവർക്ക് കഴിയും.
നിങ്ങളുടെ സെൻസസ് എപ്പോൾ പൂർത്തിയാക്കണം
എല്ലാ വീടുകളും 2021 മാർച്ച് 21 ഞായറാഴ്ചയ്ക്കുള്ളിലോ അല്ലെങ്കിൽ അതിനു ശേഷം എത്രയും വേഗമോ സെൻസസ് പൂർത്തിയാക്കണം.
കൊറോണ വൈറസ് മഹാമാരിയുടെ ഘട്ടത്തില്‍ നിങ്ങളുടെ സാഹചര്യങ്ങൾ മാറിയിരിക്കാം. നിങ്ങളുടെ ഇപ്പോഴത്തെ സാഹചര്യത്തെ അടിസ്ഥാനമാക്കി എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകുക.