മലയാളത്തില്‍ സഹായവും പിന്തുണയും : പേപ്പറിൽ നിങ്ങളുടെ സെൻസസ് പൂർത്തിയാക്കുന്നു

Important information:

നിങ്ങളുടെ സെൻസസ് ഫോം ഇംഗ്ലീഷിൽ പൂരിപ്പിക്കണം. നിങ്ങൾ വെയിൽസിലാണ് താമസിക്കുന്നതെങ്കിൽ നിങ്ങൾക്ക് വെൽഷ് ഭാഷയിലും ഉത്തരം നൽകാം.

നിങ്ങൾക്ക് ഇത് സ്വയം ചെയ്യാൻ കഴിയുന്നില്ലെങ്കിൽ, മറ്റൊരാൾക്ക് നിങ്ങളുടെ സെൻസസ് പൂർത്തിയാക്കാനോ നിങ്ങളെ സഹായിക്കാനോ കഴിയും.

വീടിനെ കുറിച്ചുള്ള ചോദ്യാവലിക്കുള്ള മാർഗനിർദേശ ലഘുലേഖകൾ

പേപ്പറിൽ നിങ്ങളുടെ സെൻസസ് പൂർത്തിയാക്കാൻ സഹായിക്കുന്നതിന് മലയാളത്തിലുള്ള ഒരു ലഘുലേഖ നിങ്ങള്‍ക്ക് ഡൗൺലോഡ് ചെയ്യാൻ കഴിയും. ഓരോ സെൻസസ് ചോദ്യത്തിന്‍റെയും വിവർത്തനവും സെൻസസിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളും ലഘുലേഖയിൽ മലയാളത്തില്‍ ഉണ്ടായിരിക്കും.

നിങ്ങൾ വെയിൽസിലാണ് താമസിക്കുന്നതെങ്കിൽ, സെൻസസ് ചോദ്യങ്ങൾ ഇംഗ്ലണ്ടിലെ സെൻസസ് ചോദ്യങ്ങളിൽ നിന്ന് അൽപ്പം വ്യത്യസ്തമാണ്. നിങ്ങൾ ശരിയായ ലഘുലേഖയാണ് ഡൗൺലോഡ് ചെയ്തതെന്ന് ഉറപ്പാക്കുക.

Important information:

നിങ്ങളുടെ ഉത്തരങ്ങൾ പേപ്പർ സെൻസസ് ഫോമിൽ എഴുതണം, മാർഗനിർദേശ ലഘുലേഖയിലല്ല.

നിങ്ങൾ ഇംഗ്ലണ്ടിലാണ് താമസിക്കുന്നതെങ്കിൽ

നിങ്ങൾ വെയിൽസിലാണ് താമസിക്കുന്നതെങ്കിൽ